എഡിബി വായ്പ: ശില്പശാല തുടങ്ങി
തിരുവനന്തപുരം: ഏഷ്യന്‍ വികസ ബാങ്കിന്റെ വായ്പ ഉപയോഗിച്ച് വിവിധ മേഖലകളില്‍ നടത്തേണ്ട പരിഷ്കരണ പദ്ധതികളെ കുറിച്ച് കര്‍മ പദ്ധതി രൂപീകരിക്കാനായി ശില്പശാല തുടങ്ങി.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയാല്‍ മാത്രമേ വായ്പ നല്‍കൂവെന്ന് എഡിബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ പരിഷ്കരണങ്ങള്‍ നടപ്പിലാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
എഡിബി പ്രതിനിധികളും ഗവര്‍മെന്റ് സെക്രട്ടറിമാരും റോയല്‍ നെതര്‍ലാന്റ്സ് എംബസിയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍, ആസൂത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും മാനേജ്മെന്റ് വിദഗ്ധരും ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ച ചൊവാഴ്ച വതെ തുടരും. വിവിധ വകുപ്പുകളില്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും ഇനി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചും ശില്പശാലയില്‍ ചര്‍ച്ച ചെയ്യും. ഭരണ-സാമ്പത്തിക മേഖലകളിലും വൈദ്യുതി മേഖലയിലും വരുത്തിയ പരിഷ്കരണങ്ങളെ കുറിച്ച് സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.












Click it and Unblock the Notifications