അമൃതയില്‍ അപൂര്‍വ ശസ്ത്രക്രിയ
കൊച്ചി: അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയതോടെ കൊച്ചിയിലെ അമൃത ഇന്‍സ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ശ്രദ്ധാകേന്ദ്രമാകുന്നു. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞകുഞ്ഞില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടക്കുന്നത്.
അമൃത ആശുപത്രിയിലെ ശിശുഹൃദ്രോഗവിഭാഗം സര്‍ജന്‍ ഡോ. സുരേഷ് ജി. റാവുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. കുഞ്ഞിന് ജനിച്ച് നാലാംദിവസം ശ്വാസോച്ഛാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് അമൃതയില്‍ എത്തിച്ചത്.
പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിര്‍ദേശം നല്കി. അഞ്ചു ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയം തുറന്നു ശസ്ത്രക്രിയയോ? കുഞ്ഞിന്റെ അച്ഛനമ്മാര്‍ക്കും ബന്ധുക്കള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞല്ല. പിന്നീട് അവര്‍ ഡോ. സുരേഷ് ജി. റാവുവിന്റെ ആത്മവിശ്വാസത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു.
അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വന്‍ വിജയമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അമൃത ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന കുഞ്ഞിന് കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായമില്ലാതെ ശ്വാസോച്ഛാസം നടത്താന്‍ കഴിയുന്നതായും ഡോക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications