മാണിയെ പുറത്താക്കണം: ജാനു
പാലക്കാട്: മതികെട്ടാനില്‍ വനംകയ്യേറ്റത്തിന് കൂട്ടുനിന്ന മന്ത്രിമാരായ മാണിയെയും സുധാകരനെയും പുറത്താക്കണമെന്ന് സി.കെ. ജാനു. ഏപ്രില്‍ 22 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.
റവന്യൂ-വനം വകുപ്പ് മന്ത്രിമാരെ പുറത്താക്കി, ആ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കണം. മന്ത്രി മാണിയുടെ സഹോദരിയുടെ മകന്‍ ഐസക് ഉള്‍പ്പെടെയുള്ളവരാണ് മതികെട്ടാനില്‍ വനഭൂമി കയ്യേറിയതെന്നും സി.കെ. ജാനു ആരോപിച്ചു.
ആദിവാസികള്‍ക്ക് വനഭൂമി നല്കാനുള്ള നീക്കം അട്ടിമറിക്കാനാണ് മതികെട്ടാനില്‍ വനഭൂമി കയ്യേറിയത്. മതികെട്ടാന്‍ സംഭവം ഉയര്‍ത്തിക്കൊണ്ട് ജാനു പ്രചാരണ ജാഥ ആരംഭിച്ചിരിക്കുകയാണ്. ജാഥ മെയ് 15ന് തിരുവനന്തപുരത്തെത്തിയാല്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരസമരം ആരംഭിക്കുമെന്നും ജാനു അറിയിച്ചു.












Click it and Unblock the Notifications