കയ്യേറ്റം ഇടതുമുന്നണി കാലത്ത്: മാണി
ശാന്തന്‍പാറ: ഇടുക്കിജില്ലയിലെ മതികെട്ടാനിലെ കയ്യേറ്റം തുടങ്ങിയത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് റവന്യൂമന്ത്രി കെ.എം. മാണി. ഏപ്രില്‍ 22 തിങ്കളാഴ്ച മതികെട്ടാനില്‍ സന്ദര്‍ശനം നടത്തിയശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോഴുള്ള കയ്യേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കും. പക്ഷെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനംകയ്യേറിയവരെ ഒഴിപ്പിക്കാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു. റവന്യൂ- വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കുറെക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കയ്യേറ്റം ഒഴിവാക്കാമായിരുന്നു. അഴിമതിക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തും. - കെ.എം. മാണി വ്യക്തമാക്കി.
ഭാവിയില്‍ ഇത്തരം വനംകയ്യേറ്റങ്ങള്‍ ഒഴിവാക്കാനും ഇപ്പോഴത്തെ കയ്യേറ്റം സംബന്ധിച്ച് പഠിക്കാനും വനം - റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെയും സര്‍വേവകുപ്പ്, പൊലീസ് എന്നീവരെ ഉള്‍പ്പെടുത്തി കര്‍മ്മസമിതി രൂപീകരിക്കും. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കും. - മാണി അഭിപ്രായപ്പെട്ടു.
മതികെട്ടാന്‍ സംഭവം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും താന്‍ തയ്യാറാണെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications