എന്‍ സി പി നിര്‍ണായക യോഗം ഇന്ന്
കൊച്ചി: എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതിയുടെ നിര്‍ണായക യോഗം ഏപ്രില്‍ 22 ഞായറാഴ്ച ചേരും. കോണ്‍ഗ്രസ് (എസ്) പുന:സ്ഥാപിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ തുടര്‍ നടപടികളെ പറ്റി ആലോചിക്കാനാണ് നിര്‍വാഹക സമിതി യോഗം ചേരുന്നത്.
പുതിയ സംസ്ഥാന പ്രസിഡന്റിനെ യോഗത്തില്‍ തിരഞ്ഞെടുക്കും. സംസ്ഥാന പ്രസിഡന്റായി സിറിയക് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. കൊച്ചിയിലെ മാതാ ടൂറിസ്റ് ഹോമിലാണ് യോഗം.
എന്‍ സി പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. പി. പീതാംബരന്‍ മാസ്റര്‍, എം എല്‍ എമാരായ എ. സി. ഷണ്മുഖദാസ്, വി. സി. കബീര്‍, മറ്റ് നേതാക്കളായ സിറിയക് ജോണ്‍, കെ. ടി. കുഞ്ഞഹമ്മദ്, ഉഴവൂര്‍ വിജയന്‍, മാണി സി. കാപ്പന്‍, എസ്. ആര്‍. തങ്കരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടി വിട്ട സമിതി അംഗങ്ങളില്‍ കടന്നപ്പള്ളി, പി. എം. ഹാരിസ്, വി. കെ. ബാബു എന്നിവരുള്‍പ്പെടുന്നു.
എന്‍ സി പിയ്ക്ക് എല്‍ഡിഎഫില്‍ തന്നെ തുടരാനാണ് താത്പര്യമെന്ന് കഴിഞ്ഞ ദിവസം എന്‍ സി പി നേതാക്കള്‍ എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയെ കണ്ട് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications