Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരം നാളെ; സാമ്പിള്‍ വിസ്മയമായി

തൂശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഏപ്രില്‍ 23 ചൊവാഴ്ച. പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഏപ്രില്‍ 21 ഞായറാഴ്ച നടന്നു. പൂരത്തിന് മുന്നോടിയായുള്ള ചമയപ്രദര്‍ശനം ഏപ്രില്‍ 22 തിങ്കളാഴ്ച തുടങ്ങി. പൂരത്തിന് അണിനിരക്കുന്ന ആനകളുടെ ചമയങ്ങള്‍, വര്‍ണ്ണക്കുടകള്‍ എന്നിവയുടെ പ്രദര്‍ശനമാണ് ഇത്. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും അവരവരുടെ ആനച്ചമയങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം നടന്ന സാമ്പിള്‍വെടിക്കെട്ട് കാണാന്‍ വന്‍തിരക്കനുഭവപ്പെട്ടു. തേക്കിന്‍കാട് മൈതാനത്തിന് ചുറ്റും റോഡുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ വെടിക്കെട്ടിന് സാക്ഷികളായി. സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ സ്ത്രീകളടക്കം വന്‍ജനാവലി സ്വരാജ് റൗണ്ടിലേക്ക് ഒഴുകി.

തിരുവമ്പാടിയുടെ വെടിക്കെട്ടായിരുന്നു ആദ്യം. തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. ആകാശത്ത് നിമിഷങ്ങളോളം സൂര്യനെപ്പോലെ മിന്നിത്തെറിച്ചുനിന്ന ഗോള്‍ഡന്‍ അമിട്ടും വായുവില്‍ പല നിറങ്ങളില്‍ കറങ്ങിത്തിരിഞ്ഞുകൊണ്ടേയിരുന്ന കൊച്ചുമൂളിയും ഇത്തവണത്തെ പ്രത്യേകതകളായിരുന്നു.

പക്ഷെ സാമ്പിള്‍വെടിക്കെട്ട് കണ്ടുമടങ്ങിയവര്‍ കാത്തിരിക്കുന്നത് ഒറിജിനല്‍ വെടിക്കെട്ടിന് വേണ്ടിയാണ്. 36 മണിക്കൂര്‍ നീണ്ട പൂരാഘോഷങ്ങള്‍ക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് ഒറിജിനല്‍ വെടിക്കെട്ട്.

ചൊവാഴ്ച രാവിലെ ആറുമണിക്ക് തുടങ്ങുന്ന തൃശൂര്‍ പൂരം ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സമാപിക്കുക. ഈ 36 മണിക്കൂര്‍ നേരത്തെ താളത്തിന്റെയും വര്‍ണ്ണത്തിന്റെയും ശബ്ദത്തിന്റെയും ആഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

രാവിലെ ആറിന് ചെറുപൂരങ്ങളുടെ വരവോടെയാണ് തൃശൂര്‍പൂരത്തിന് തുടക്കമാകുന്നത്. ചുറ്റുമുള്ള പ്രദേശങ്ങളിലെ എട്ടുക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നെള്ളിപ്പുകള്‍ തേക്കിന്‍കാട് മൈതാനത്തില്‍ കയറിയാല്‍ പിന്നെ മഠത്തില്‍ നിന്നുള്ള വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. എല്ലാം കഴിഞ്ഞ് പുലര്‍ച്ചെ വെടിക്കെട്ട്. എല്ലാം കഴിഞ്ഞാല്‍ പിറ്റേന്ന് രാവിലെ പകല്‍പൂരം. ഇതോടെ തൃശൂര്‍പൂരത്തിന് സമാപനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+