കേരളത്തില്‍ വ്യഭിചാരം വര്‍ധിക്കുന്നു
കൊച്ചി: കേരളത്തില്‍ വ്യഭിചാരവും സ്ത്രീകള്‍ക്കെതിരായ അക്രമവും വര്‍ധിച്ചുവരുന്നതായി വനിതാ അവകാശ ദേശീയ ഫോറം വക്താവ് മേബെല്‍ റെബെല്ലോ എം പി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ കാര്‍ഷിക മേഖലയിലെ തൊഴിലില്ലായ്മ മൂലം മാംസവ്യാപാരത്തിന് സ്ത്രീകള്‍ നിര്‍ബന്ധിതരാവുകയാണ്. ഒപ്പം സ്ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങളും വര്‍ധിച്ചുവരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ റെബെല്ലോ പറഞ്ഞു.
സംസ്ഥാനത്തെ വനിതാ കമ്മിഷന്‍ പിരിച്ചുവിട്ടതിനെ റെബല്ലോയും ദില്ലിയിലെ സാമൂഹിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ രഞ്ജന കുമാരിയും വിമര്‍ശിച്ചു. സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ നയംഎന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വനിതാ നേതാക്കള്‍.സാക്ഷരതയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ കുടുംബ കോടതികളെ കുറിച്ച് അറിവില്ലാത്തവരാണെന്ന് പറഞ്ഞ അവര്‍ കേരളത്തിലെ കുടുംബ കോടതികളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി.
ആധുനിക സമൂഹത്തിലെ വെല്ലുവിളികളെ നേരിടാന്‍ സ്ത്രീകളെ ശക്തിപ്പെടുത്താന്‍ ഒരു കര്‍മ പദ്ധതി ആവശ്യമാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications