ജില്ലാ കേന്ദ്രങ്ങളില്‍ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും റെയില്‍വെ ടിക്കറ്റ് കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ അറിയിച്ചു.
തീവണ്ടി ഗതാഗതമില്ലാത്ത ഇടുക്കി, വയനാട് ജില്ലാ കേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ തുടങ്ങാന്‍ തയ്യാറാണ്. ഈ ജില്ലകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 21 ഞായറാഴ്ച തിരുവനന്തപുരം റെയില്‍വെ സ്റേഷനിലെ രണ്ടാം പ്രവേശന കവാടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലമ്പൂരില്‍ നിന്ന് നഞ്ചന്‍കോട്ടേക്ക് തീവണ്ടി ഗതാഗതത്തിനായി സര്‍വെ നടത്തുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് രാജഗോപാല്‍ അറിയിച്ചു.
കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നതിനായി പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലാ കേന്ദ്രങ്ങളില്‍ കെ എസ് ആര്‍ ടി സിയുടെ സ്ഥലവും മലപ്പുറം ജില്ലാ കേന്ദ്രത്തില്‍ മറ്റേതെങ്കിലും സ്ഥലവും നല്‍കാന്‍ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് സ്കൈ ബസ് ആരംഭിക്കാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications