ഷാപ്പുകള്‍ വന്‍കിട അബ്കാരികളുടെ പിടിയില്‍ തന്നെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ബിനാമികളെ വെച്ച് വന്‍കിട അബ്കാരികള്‍ റേഞ്ചുകള്‍ തങ്ങളുടെ ആധിപത്യത്തിലാക്കുന്നു.
ഒറ്റക്കൊറ്റയ്ക്കുള്ള കരാറുകാരാണ് കള്ള് ഷാപ്പുകളുടെ ലൈസന്‍സ് ഏറ്റെടുക്കുന്നതെങ്കിലും അത് പേരില്‍ മാത്രമാണ്. വന്‍കിട അബ്കാരികള്‍ തന്നെയാണ് ഇവര്‍ക്ക് പിന്നില്‍. അബ്കാരികളുമായി നേരിട്ട് ബന്ധമില്ലാത്ത കരാറുകാരും ഒറ്റയ്ക്ക് കള്ള് ഷാപ്പ് നടത്തുന്നത് ലാഭകരമല്ലെന്ന് മനസിലാക്കി അബ്കാരികളുടെ ഏജന്റുകളായി പ്രവര്‍ത്തിക്കാനാണ് താത്പര്യപ്പെടുന്നത്.
പത്തനംതിട്ട ജില്ലയില്‍ ഇതുവരെയായി ആകെയുള്ള 117 കള്ള് ഷാപ്പുകളില്‍ 80 കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കികഴിഞ്ഞു. കള്ള് വില്പനയെ അടിസ്ഥാനമാക്കിയാണ് ഷാപ്പുകള്‍ക്ക് വില നിശ്ചയിക്കുന്നത്. എങ്കിലും അബ്കാരികളുടെ സ്വാധീനത്തിന്റെ ഫലമായി ജില്ലയിലെ ഷാപ്പുകള്‍ക്ക് വില കുറച്ചാണിട്ടിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ഓരോ ഷാപ്പിനും ബിനാമികളെ കണ്ടുവെച്ചാണ് അബ്കാരികള്‍ നീക്കം നടത്തുന്നത്. ഇവര്‍ക്ക് സ്പിരിറ്റ് ലോബിയും സഹായം നല്‍കുന്നുണ്ട്.












Click it and Unblock the Notifications