എയര്‍ടെല്‍ കേരളത്തില്‍ തുടങ്ങുന്നു
ദില്ലി: കേരളത്തിലെ മൊബൈല്‍ ഫോണ്‍ സര്‍വീസ് മേഖലയിലേക്ക് എയര്‍ടെല്ലുമെത്തുന്നു. മെയ് അവസാനത്തോടെയാണ് എയര്‍ടെല്‍ കേരളത്തില്‍ സര്‍വീസ് തുടങ്ങുന്നത്.
എസ്കോട്ടെല്ലും ബിപിഎല്ലുമാണ് ഇപ്പോള്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നാലാം സെല്ലുലാര്‍ ലൈസന്‍സിന് വേണ്ടി നടത്തിയ ലേലം എയര്‍ടെല്ലിന്റെ ഭാരതി എന്റര്‍പ്രൈസസ് കേരള സര്‍ക്കിള്‍ നേടിയിരുന്നു.
എസ്കോടെല്ലിനും ബിപിഎല്ലിനും എയര്‍ടെല്ലിന്റെ വരവ് വെല്ലുവിളി ഉയര്‍ത്തിയേക്കാം. നിലവില്‍ എയര്‍ടൈല്‍ പ്രവര്‍ത്തിക്കുന്ന ദില്ലി, ചെന്നൈ, ബാംഗ്ലൂര്‍, കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എയര്‍ടെല്ലാമാണ് മറ്റ് സര്‍വീസുകളെ പിന്നിലാക്കി ഒന്നാമതായി പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications