ഭാരതി ഐഎസ്ഡി നിരക്കുകള്‍ പകുതിയാക്കി
ദില്ലി : ടെലികോം കമ്പനിയായ ഭാരതി അന്താരാഷ്ട്ര കാളുകള്‍ക്ക് നിരക്ക് 50 ശതമാനം കുറച്ചു. പുതുക്കിയ നിരക്കനുസരിച്ച് അമേരിക്കയിലേയ്ക്ക് വിളിയ്ക്കാന്‍ ഒരു മിനിട്ടിന് 24 രൂപയാണ്. നേരത്തെ ഇത് 48 രൂപയായിരുന്നു.
യൂറോപ്പ്, അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍, ആഫ്രിക്ക, ഓഷ്യാനാ രാജ്യങ്ങളിലേയ്ക്കുളള ടെലിഫോണ്‍ നിരക്കുകളും പകുതിയായി കുറയും. ഭാരതി ചെയര്മാന് സുനില്‍ മിത്തല്‍ ദില്ലിയില്‍ അറിയിച്ചതാണ് ഈ വിവരം. ടെലകോം റെഗുലേറ്ററി അതോറിറ്റി ഭാരതിയുടെ നിരക്കുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മെയ് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.
ടെലികോം കമ്പനികള്‍ തമ്മില്‍ മത്സരം കടുത്തതോടെ ബഹുദൂര അന്താരാഷ്ട്ര കാള്‍ നിരക്കുകള്‍ വന്‍തോതില്‍ കുറയുകയാണ്. ഇന്റര്‍നെറ്റ് ടെലിഫോണ്‍ സൗകര്യം വ്യാപകമാകുന്നതോടെ ഇനിയും നിരക്കുകള്‍ കുറയാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.