വയലാര്‍ രവി എഐസിസി ജനറല്‍ സെക്രട്ടറി
ദില്ലി: വയലാര്‍ രവിയെ ജനറല്‍ സെക്രട്ടറിയാക്കി എഐസിസി പുന:സംഘടിപ്പിച്ചു. മുകള്‍ വാസ്നിക്കാണ് പുതുതായി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട മറ്റൊരു കോണ്‍ഗ്രസ് നേതാവ്.
എഐസിസി സെക്രട്ടറി പ്രവര്‍ത്തക സമിതി അംഗവുമാണ്. എ. കെ. ആന്റണിയും കെ. കരുണാകരനുമടക്കം കേരളത്തില്‍ നിന്ന് ഇതോടെ മൂന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളായി.
അംബികാ സോണിയായിരിക്കും ഇനി കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് വയലാര്‍ രവിക്കുള്ളത്.
എല്ലാ മുഖ്യമന്ത്രിമാരെയും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാക്കിയിട്ടുണ്ട്. എ. കെ. ആന്റണിയും എന്‍. ഡി. തിവാരിയും നേരത്തെ തന്നെ അംഗങ്ങളാണ്.
മുഖ്യവക്താവായി എസ്. ജയപാല്‍ റെഡ്ഢി തുടരും. അംബികാ സോണിയായിരിക്കും എഐസിസി മാധ്യമ വിഭാഗം ചെയര്‍പേഴ്സണ്‍.












Click it and Unblock the Notifications