കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപം ശമിക്കുന്നില്ല : മരണം വീണ്ടും

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ് : ഗുജറാത്തില്‍ കലാപത്തീ അണയുന്നില്ല. കഴിഞ്ഞ രാത്രി രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഞായറാഴ്ചയ്ക്കു ശേഷമുണ്ടായ അക്രമങ്ങളിലെ മരണസംഖ്യ 29 ആയി.

ഷാപൂരില്‍ കലാപകാരികളെ തുരത്താന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീയുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ബഹ്രാംപൂരിലും വന്‍തോതില്‍ അക്രമവും തീവെപ്പുമുണ്ടായി. ഷാപൂരില്‍ സ്ഥിതി നിയന്ത്രണാധീനമാണെന്ന് പൊലീസ് അറിയിച്ചു.

ഏറെപ്പേരും കൊല്ലപ്പെട്ടത് പൊലീസ് വെടിവെയ്പിലാണ്. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഹമ്മദാബാദ്, മേഹ്സാന ജില്ലയിലെ കാദി, ഖേദ ജില്ലയിലെ മേഹമാദാബാദ്, കാപ്പദ്വാജ് എന്നിവിടങ്ങളിലാണ് പുതുതായി കലാപം പൊട്ടിപ്പുറപ്പെട്ടത്.

വേജാപ്പൂരില്‍ ലഹളയെത്തുടര്‍ന്ന് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. തീന്‍ ദാര്‍വാജയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. വേജാപ്പുരില്‍ ഇരുവിഭാഗങ്ങളും കോളനിയുടെ രണ്ടു വശങ്ങളിലായി സംഘടിച്ച് പരസ്പരം കല്ലേറു നടത്തി. ഇതേ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സമാധാനം നില നിന്ന ഇവിടെ പൊടുന്നനെയാണ് കലാപം തുടങ്ങിയത്.

പ്രശ്നബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ടു കമ്പനി ദ്രുതകര്‍മ്മ സേനയും രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X