Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത ്: റൂള്‍ 184 പ്രകാരം ശാസനാപ്രമേയം

ദില്ലി : ഗുജറാത്ത് കലാപത്തെക്കുറിച്ച് റൂള്‍ 184 പ്രകാരം ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ദ് അംഗീകരിച്ചു. കലാപം തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ ശാസിക്കണമെന്ന പ്രതിപക്ഷ പ്രമേയം ലോക്സഭ ചര്‍ച്ചയ്ക്കെടുക്കും. തുടര്‍ന്ന് പ്രമേയം വോട്ടിനിടും.

ഒരാഴ്ച നീണ്ട ലോക്സഭാ സ്തംഭനത്തിനൊടുവിലാണ് പി. എം. സെയ്ദ് തന്റെ റൂളിംഗ് നല്‍കിയത്. പ്രശ്നം ചര്‍ച്ച ചെയ്യാതെ സഭ നടത്തിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്റേത്. എന്നാല്‍ ഒരു കാരണവശാലും വോട്ടെടുപ്പ് ആവശ്യപ്പെടുന്ന ചര്‍ച്ച അനുവദിക്കാനാകില്ല എന്ന് ബിജെപിയും ശഠിച്ചു. വോട്ടെടുപ്പ് ആവശ്യമില്ലാത്ത റൂള്‍ 193 അനുസരിച്ച് ചര്‍ച്ചയാകാമെന്നായിരുന്നു അവരുടെ നിലപാട്.

രാജ്യത്തിന്റെ പലഭാഗത്തും ന്യുനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ ഭരണസംവിധാനം ദയനീയമായി പരാജയപ്പെട്ടതില്‍ സഭ ആശങ്ക രേഖപ്പെടുത്തുന്നു. ന്യൂനപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ കഴിയും വിധം ഗുജറാത്തിലുള്‍പ്പെടെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സഭ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു ഇതാണ് പ്രമേയത്തിലെ വാചകങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+