ശാന്തിഗിരി ആശ്രമ ശാഖ ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍: തിരുവനന്തപുരത്ത് കരുണാകരഗുരു ആരംഭിച്ച ശാന്തിഗിരി ആശ്രമത്തിന് ബാംഗ്ലൂരില്‍ ശാഖ തുടങ്ങുന്നു. സര്‍ജാപൂര്‍ റോഡ് കൊടതി ഗ്രാമത്തിലാണ് ശാഖ സ്ഥാപിക്കുന്നത്. ഏപ്രില്‍ 23 ചൊവാഴ്ച രാവിലെ കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ ആശ്രമത്തിന് തറക്കല്ലിട്ടു.
ശാന്തിഗിരി ആശ്രമത്തിന് കേരളത്തിന് പുറത്ത് തുടങ്ങുന്ന മൂന്നാമത്തെ ശാഖയാണിത്. മധുര, ദില്ലി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ശാന്തിഗിരി ആശ്രമ ശാഖകളുള്ളത്.
1957-ലാണ് തിരുവനന്തപുരം പോത്തന്‍കോട്ട് കരുണാകര ഗുരു ആശ്രമം ആരംഭിച്ചത്. ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോള്‍ ആശ്രമത്തിന്റെ കീഴിലുണ്ട്.
കരുണാകര ഗുരുവിന്റെ ഭക്തനായ പി. എസ്. ആനന്ദ് റാം സംഭാവന നല്‍കിയ 2.75 ഏക്കര്‍ സ്ഥലത്താണ് ബാംഗ്ലൂരിലെ ആശ്രമം പണിയുന്നത്.












Click it and Unblock the Notifications