Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി വായ്പ: അവ്യക്തതകള്‍ നിലനില്‍ക്കുന്നു

തിരുവനന്തപുരം: എഡിബി വായ്പ സംബന്ധിച്ച കര്‍മപദ്ധതി രൂപീകരിക്കുന്നതിനായി മൂന്ന് ദിവസം നീണ്ട ശില്പശാല ഏപ്രില്‍ 23 ചൊവാഴ്ച സമാപിക്കുന്നു. അതേ സമയം വായ്പ വാങ്ങുന്നതും അതു ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ സംബന്ധിച് അവ്യക്തതകള്‍ നിലനില്‍ക്കുന്നു.

ബാങ്ക് വിദഗ്ധരുടെ നിര്‍ദേശ പ്രകാരമുള്ള പരിഷ്കരണങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. എഡിബി വായ്പ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ഉത്പാദനപരമായ പ്രത്യേക പദ്ധതികള്‍ക്കോ വിനിയോഗിക്കാന്‍ പാടില്ലെന്ന് എഡിബി നിഷ്കര്‍ഷിക്കുന്നുണ്ട്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ വായ്പ ഉപയോഗിക്കാവൂ എന്നാണ് എഡിബിയുടെ നിബന്ധന. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ എഡിബി വായ്പ ഉപകരിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് അന്തര്‍ദേശീയ ഏജന്‍സികളെ കൂടുതല്‍ വായ്പയ്ക്കായി സര്‍ക്കാരിന് ആശ്രയിക്കേണ്ടിയും വരും.

എഡിബി വായ്പ കേരളത്തെ കടക്കെണിയിലേക്ക് നയിച്ചേക്കുമെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അര്‍ജന്‍റീന നേരിടുന്നതു പോലുള്ള പ്രതിസന്ധിയിലേക്കാണ് കേരളം സ്വയം വലിച്ചിഴക്കുന്നതെന്ന് അവര്‍ താക്കീത് ചെയ്യുന്നു.

എഡിബി വായ്പ ഉപയോഗിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ പുന:സംഘടിപ്പിക്കുകയും ഭരണരംഗത്ത് പരിഷ്കണരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്താലും വായ്പ എങ്ങനെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് എഡിബിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ആയാസപ്പെടേണ്ടിവരും.

മൂന്ന് ദിവസം നീണ്ടുനിന്ന സെമിനാറിന് ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+