രവി സെക്രട്ടറിയായത് സര്‍ക്കാരിന് ഗുണം
തിരുവനന്തപുരം: വയലാര്‍ രവി എഐസിസി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത് സംസ്ഥാനത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഏപ്രില്‍ 23 ചൊവാഴ്ച ആന്റണി രവിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകണ്ട് അഭിനന്ദനം അറിയിച്ചു. മൂന്നാം ഗ്രൂപ്പ് നേതാവും മന്ത്രിയുമായ ജി. കാര്‍ത്തികേയനും മന്ത്രി എം. എം. ഹസ്സനും രവിയെ അഭിനന്ദനം അറിയിക്കാനെത്തി. അച്ചടക്കപ്രശ്നത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായി കൊമ്പുകോര്‍ക്കുന്ന കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ എം എല്‍ എയും കാര്‍ത്തികേയനോടൊപ്പമുണ്ടായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസിനകത്തെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടില്ലെന്നും സര്‍ക്കാരിനെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications