കേരള മോഡല്‍ അപ്രസക്തമായി: മുഖ്യമന്ത്രി
തിരുവനന്തപുരം: പഴയ കേരളമോഡല്‍ അപ്രസക്തമായെന്നും പുതിയ കേരള മോഡലില്‍ സര്‍ക്കാരിന് കാര്യമായ സ്ഥാനമുണ്ടാവില്ലെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി.
വികസന പ്രവര്‍ത്തനങ്ങളില്‍ വിനോദസഞ്ചാരത്തിനായിരിക്കും ഇനി കൂടുതല്‍ പ്രാമുഖ്യം നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു. വിനോദസഞ്ചാര മേഖലയിലെനിക്ഷേപകരുടെ ഒരു യോഗത്തില്‍ ഏപ്രില്‍ 23 ചൊവാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയുടെയും പൊതു മേഖലയുടെയും പരമാവധി സഹകരണം ലക്ഷ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നവംബറില്‍ നടക്കുന്ന നിക്ഷേപകരുടെ ആഗോള യോഗം കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തുന്നതില്‍ ഒരു ചുവടുവെപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications