Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാല്‍ വഴി ഇ-വ്യാപാരം കേരളത്തിലും

തിരുവനന്തപുരം : ഇ-വ്യാപാരവും ഇ-ബില്ലടയ്ക്കലും കേരളത്തില്‍ നടപ്പാക്കാന്‍ പോസ്റല്‍ വകുപ്പ് തീരുമാനിച്ചു. വകുപ്പ് നടപ്പാക്കിയ ഇ-തപാല്‍ പരാജയപ്പെട്ടെങ്കിലും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി തപാല്‍ വകുപ്പിനെ ആധുനികവല്‍ക്കരിക്കാന്‍ തന്നെയാണ് തീരുമാനം.

ക്രെഡിറ്റ് കാര്‍ഡ് മുഖേനെയോ പോസ്റ് ഓഫീസ് നല്‍കുന്ന പ്രീ പെയ്ഡ് കാര്‍ഡു മുഖേനയോ ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റ് വഴി ബില്ലടയ്ക്കാം. ബാംഗളൂരിലും കൊല്‍ക്കത്തയിലുമാണ് ഈപദ്ധതി നേരത്തെ നടപ്പാക്കിയത്.

സെല്‍ ഫോണ്‍ കമ്പനിയുടെ ബില്ലു മുതല്‍ കോര്‍പറേഷന്‍ നികുതിയും വൈദ്യുതി ചാര്‍ജും വരെ ഇപ്രകാരം അടയ്ക്കാവുന്നതാണ്. സംസ്ഥാനത്തെ സെല്‍ഫോണ്‍ കമ്പനികളുമായി ഇക്കാര്യം തപാല്‍ വകുപ്പ് സംസാരിച്ചിട്ടുണ്ടെന്ന് വകുപ്പ് ഡയറക്ടര്‍ ഷിബു എം. ജോബ് പറഞ്ഞു. 250 രൂപ മുതല്‍ 10,000 വരെയുളള പ്രീ പെയ്ഡ് കാര്‍ഡുകള്‍ തപാല്‍ വകുപ്പ് പുറത്തിറക്കും.

തപാല്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന ഏത് ഉല്‍പന്നവും ഉപഭോക്താവിന് ലഭ്യമാകും. ക്രെഡിറ്റ് കാര്‍ഡു മുഖേനെയാണ് വില നല്‍കേണ്ടത്. പ്രാദേശിക പോസ്റ് ഓഫീസ് വഴി ഉല്‍പന്നങ്ങള്‍ കഴിയുമെങ്കില്‍ അന്നു തന്നെ എത്തിയ്ക്കാനും വകുപ്പ് ശ്രമിക്കും. വകുപ്പിന്റെ വെബ് മാനേജ്മെന്റ് നിയന്ത്രിക്കുന്ന നെറ്റ്ലിങ്ക്സുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും ഷിബു ജോബ് അറിയിച്ചു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് ഇ-തപാല്‍ പരീക്ഷിച്ചത്. ശരിയായ രീതിയില്‍ വിപണനം ചെയ്താല്‍ പദ്ധതി വന്‍വിജയമാകുമെന്നാണ് തപാല്‍ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്.

കമ്പ്യൂട്ടറോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലാത്തവര്‍ക്കു പോലും ഇ-തപാല്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്നതാണ് ഇതിന്റെ നേട്ടം. കേരളത്തില്‍ ഇതിനായി 40 ഇ-പോസ്റ് ഓഫീസുകളാണ് സ്ഥാപിച്ചത്. പൂര്‍ണമായും സ്വകാര്യത ഉറപ്പു വരുത്തി മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇ-തപാല്‍ പരാജയപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+