Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ ദേവസ്വം ഫണ്ട് തിരിമറി നടത്തുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ദേവസ്വം ഫണ്ട് തിരിമറി നടത്തുന്നതായി തെളിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷം രൂപയാണ് അനധികൃതമായി ദേവസ്വം ഉദ്യോഗസ്ഥര്‍ കീശയിലാക്കിയത്. ഇങ്ങനെ കീശയിലാക്കുന്ന ദേവസ്വത്തിന്റെ പണം പലിശയ്ക്ക് കൊടുക്കുന്ന ഉദ്യോഗസ്ഥരുമുണ്ടത്രെ.

ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും ചില മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമാണ് പണം പിടുങ്ങുന്നത്. ദേവസ്വം അധികൃതരുടെ കെടുകാര്യസ്ഥത ചൂഷണം ചെയ്ത് ദേവസ്വം ഫണ്ട് ദുരുപയോഗപ്പെടുത്തുകയാണ് ഇവര്‍.

ഒരു കഷ്ണം കടലാസില്‍ തുകയെഴുതി ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പും വാങ്ങി കാഷ്യര്‍ക്ക് നല്‍കി പണം വാങ്ങുന്ന പതിവ് എത്രയോ വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിലുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ആറ് മാസം ഇങ്ങനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപയാണ്. നിയമപ്രകാരമുള്ള വൗച്ചറിന് പകരം ഇങ്ങനെ നല്‍കുന്ന കടലാസ് കഷ്ണത്തില്‍ എന്ത് ആവശ്യത്തിനാണ് പണം വേണ്ടതെന്നൊന്നും എഴുതാറില്ല. അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്ന കാഷ്യര്‍ ഇതൊന്നും ഗൗനിക്കാതെ പണം നല്‍കുകയാണ് പതിവ്.

പഴയ കാഷ്യര്‍ക്ക് അസിസ്റന്റെ മാനേജരായി സ്ഥാനക്കയറ്റം ലഭിക്കുകയും പുതിയ കാഷ്യര്‍ സ്ഥാനമേല്‍ക്കുകയും ചെയ്തപ്പോഴാണ് ദേവസ്വം ഫണ്ട് തിരിമറി നടത്തുന്നത് പുറത്തായത്. കടലാസ് കഷ്ണങ്ങള്‍ ഔദ്യോഗികമായ വൗച്ചറുകളായി സ്വീകരിച്ച് പണം നല്‍കാന്‍ പുതിയ കാഷ്യര്‍ തയ്യാറായില്ല.

കാഷ്യറുടെ ഈ ഉറച്ച നിലപാട് മൂലം പണം വാങ്ങിയ പല ഉദ്യോഗസ്ഥരും തിരിച്ചടക്കേണ്ടിവന്നു. 56,000 രൂപ ഇനിയും പലരായി തിരിച്ചടക്കാനുണ്ട്.

അടിയന്തിരാവശ്യത്തിനാണ് ഇങ്ങനെ കടലാസ് കഷ്ണങ്ങളില്‍ തുകയെഴുതി പണം വാങ്ങുന്നതെന്ന് ന്യായീകരിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. എന്‍. സതീഷ് അക്കൗണ്ടിംഗ് സംവിധാനം ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് സമ്മതിക്കുകയും ചെയ്യുന്നു. സ്ലിപ്പ് സ്വീകരിച്ച് പണം കൊടുക്കുന്നത് നിര്‍ത്തലാക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+