കുടമാറി, മഴ ചൊരിഞ്ഞു, നിറം മങ്ങി
തൃശൂര്‍ : കുടമാറ്റത്തിനിടയില്‍ ചൊരിഞ്ഞ മഴ പൂരപ്പൊലിമയുടെ നിറം കെടുത്തി. തിരുവാമ്പാടിക്കാരുടെ കുടമാറ്റം പകുതിയായപ്പോഴാണ് മഴ വില്ലനായത്. അവര്‍ക്ക് കുടമാറ്റം പകുതിയാക്കി മടങ്ങേണ്ടി വന്നു.
വെളുപ്പിനുളള വെടിക്കെട്ടിന്റെ ആകാശപ്പൂരത്തോടെ ഇത്തവണത്തെ ഉല്‍സവത്തിന് കൊടിയിറങ്ങും. വെടിക്കെട്ടിന്റെ ശബ്ദഘോഷവും പ്രകാശവിസ്മയത്തിന്റെ കാഴ്ചപ്പൂരവും കാത്തിരിക്കുകയാണ് ഭക്തജനമൊന്നാകെ. വെളുപ്പിന് മുന്നിന് തിരുവാമ്പാടി കരിമരുന്നിന് തിരി കൊളുത്തുന്നതോടെയാണ് വെടിക്കെട്ട് ഉച്ചസ്ഥായിയിലാകുന്നത്. ബുധനാഴ്ച രാവിലെ നടക്കുന്ന പകല്‍ പൂരത്തിനു ശേഷം ഉച്ചയ്ക്ക് 12ന് കൊടിയിറങ്ങും.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച ഇലഞ്ഞിത്തറ മേളം പതിനായിരങ്ങളെ ആകര്‍ഷിച്ചു. 250 മേളക്കാര്‍ ചേര്‍ന്നൊരുക്കിയ താളപ്പൂരം അപൂര്‍വമായ ശബ്ദ വിസ്മയമായിരുന്നു.
2002ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2001ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2000ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:












Click it and Unblock the Notifications