കൂടുതല്‍ സ്കൂളുകള്‍ പൂട്ടുമെന്ന് മന്ത്രി
തൊടുപുഴ: സംസ്ഥാനത്ത് കൂടുതല്‍ അനാദായകരമായ സ്കൂളുകള്‍ പൂട്ടേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.
ഏപ്രില്‍ 23 ചൊവാഴ്ച തൊടുപുഴയില്‍ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂട്ടേണ്ട 48 സ്കൂളുകളുടെ ലിസ്റാണ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടത്. കൂടുതല്‍ സ്കൂളുകള്‍ പൂട്ടേണ്ടിവരുമെന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച പഠനം നടന്നുവരികയാണ്. പഠനം പൂര്‍ത്തിയായാല്‍ പൂട്ടുന്ന കൂടുതല്‍ സ്കൂളുകളുടെ ലിസ്റ് പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications