ചൈനയെ തള്ളി ഇന്ത്യ മുന്നില്‍
ലണ്ടന്‍ : ഏഷ്യയെ ഏറ്റവും നല്ല വ്യവസായ കേന്ദ്രം എന്ന ബഹുമതി ചൈനയെ പിന്തളളി ഇന്ത്യ നേടി.
16 അംഗ ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ 11-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ഉറച്ച ജനാധിപത്യ രാഷ്ട്രീയ സംവിധാനം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യ വ്യാപാരികള്‍ക്ക് പ്രിയപ്പെട്ടതാവാന്‍ കാരണം.
ആഗോള റാങ്കിംഗിലും ഇന്ത്യ ചൈനയെ പിന്തളളി. 60 അംഗങ്ങളുളള പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 41ഉം ചൈനയുടെ സ്ഥാനം 42ഉം ആണ്. 58 ആണ് പാകിസ്താന്റെ സ്ഥാനം. ഇക്കണോമിസ്റ് ഇന്റലിജന്‍സ് യൂണിറ്റി (ഇ ഐ യു) നു വേണ്ടി സര്‍വെ നടത്തിയ ഗാരത്ത് പ്രൈസ് അറിയിച്ചതാണ് ഈ വിവരം.
എന്നാല്‍ ഈ റാങ്കിംഗ് നിക്ഷേപ മേഖലയില്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. മുന്നോട്ടുളള പാതയിലെ ഒരു ചുവടുവെപ്പാണെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലുളള അപാകതകള്‍ പരിഹരിക്കപ്പെടാതെ ഇന്ത്യയ്ക്ക് വ്യാവസായികമായി മുന്നേറാനാവില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വിദേശ നിക്ഷേപത്തോടുളള വ്യക്തതയില്ലാത്ത കാഴ്ചപ്പാടും വികസനത്തിന് തടസമാണെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ ഇന്ത്യയ്ക്ക് കൂടുതലായി സന്തോഷിക്കാനൊന്നുമില്ലെന്നും ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമാണ് ഇന്ത്യ മുന്നേറിയതെന്നുമാണ് ഗാരത്ത് പ്രൈസിന്റെ അഭിപ്രായം.
ലോക വ്യാപകമായി നോക്കുമ്പോള്‍ പകുതിയിലും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ പുതിയ റാങ്കിംഗ് ഇന്ത്യയെ സഹായിക്കുമെന്നും കരുതപ്പെടുന്നു. ആഗോള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായകരമാകുമെന്നാണ് അവരുടെ വാദം.












Click it and Unblock the Notifications