ഗുജറാത്ത്: മരണം 36 ആയി
അഹമ്മാദാബാദ്: ഗുജറാത്തില്‍ അക്രമസംഭവങ്ങളില്‍ എട്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ നടന്നുവരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി.
അഹമ്മദാബാദ് നഗരത്തിലുണ്ടായ കലാപത്തിലാണ് ആറ് പേര്‍ മരിച്ചത്. ജുഹാപുരയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളെ അക്രമികള്‍ മണ്ണെണ്ണയൊഴിച്ച് കൊന്നു. ഷാഹിബാഗ് മേഖലയില്‍ അക്രമികള്‍ കടകള്‍ക്ക് തീവെച്ചു.
ഖാന്‍പൂര്‍ മേഖലയില്‍ അക്രമികള്‍ അക്രമം നിയന്ത്രിക്കാന്‍ പൊലീസ് പല വട്ടം വെടിവെച്ചു. വെടിവെപ്പില്‍ ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു. മുപ്പതോളം കുടിലുകള്‍ക്ക് അക്രമികള്‍ തീവെച്ചു.












Click it and Unblock the Notifications