ഗുല്‍ഷന്‍ വധക്കേസ്: ഇന്ന് വിധി പറഞ്ഞേക്കും
മുംബൈ: ഗുല്‍ഷന്‍ കുമാര്‍ വധക്കേസില്‍ ഏപ്രില്‍ 24 ബുധനാഴ്ച വിചാരണ കോടതി വിധി പറഞ്ഞേക്കുേം. കേസിലെ 18 പ്രതികള്‍ക്കെതിരെ ആരോപിച്ച ഗൂഢാലോചന കുറ്റം കോടതി ചൊവാഴ്ച തള്ളിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.
ഗൂഢാലോചനയടക്കമുള്ള ആറ് കുറ്റങ്ങളാണ് സെഷന്‍സ് ജഡ്ജി എം. എല്‍. താഹില്യാനി തള്ളിയത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. ആയുധം കൈയില്‍ വെച്ചതു സംബന്ധിച്ചായിരുന്നു മറ്റ് അഞ്ച് ആരോപണങ്ങള്‍.
ടിപ്സ് ചെയര്‍മാന്‍ രമേഷ് തോറാനിയും സംഗീത സംവിധായകനായ നദീമും അധോലോക നായകന്‍ ഛോട്ടാ ഷക്കീലിനോടൊത്ത് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് മുംബൈ പൊലീസിന്റെ കേസ്. നദീം ഇപ്പോള്‍ ലണ്ടനിലാണ്.












Click it and Unblock the Notifications