മുംബൈയില്‍ ടാക്സികളോടിയില്ല
മുംബൈ: ടാക്സികളില്‍ സിഎന്‍ജി ഉപയോഗിക്കണമെന്ന കോടതി വിധിയില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ഏപ്രില്‍ 24 ബുധനാഴ്ച ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തി. അമ്പതിനായിരത്തിലേറെ വരുന്ന ടാക്സികള്‍ നിരത്തിലിറങ്ങാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി.
എല്ലാ ടാക്സികളിലും ഡീസലിന് പകരം സിഎന്‍ജി ഉപയോഗിക്കണമെന്നാണ് കോടതിയുടെ വിധി. വായുമലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
52,000ഓളം ടാക്സികളാണ് മുംബൈയിലോടുന്നത്. ഇതില്‍ 22,000ല്‍ ഏറെയും ഡീസല്‍ വാഹനങ്ങളാണ്.
ബസുകളില്‍ സിഎന്‍ജി ഉപയോഗിക്കണമെന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്ന് പണിമുടക്ക് നടത്തിയത് കാരണം ദില്ലിയിലും ദിവസങ്ങളോളം ഗതാഗതം സ്തംഭിച്ചിരുന്നു.












Click it and Unblock the Notifications