തലസ്ഥാനത്ത് അനധികൃത കെട്ടിടങ്ങള്‍ പൊളിയ്ക്കുന്നു
തിരുവനന്തപുരം : റോഡുകളും നടപ്പാതകളും കയ്യേറി അനധികൃതമായി പണിത കെട്ടിടങ്ങള്‍ മുഴുവന്‍ തലസ്ഥാനത്ത് ഇടിച്ചു നിരത്തുന്നു. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും അംഗീകാരമില്ലാത്ത വില്‍പന കേന്ദ്രങ്ങളും പൊളിച്ചു നീക്കി. ജനറല്‍ ആശുപത്രി മുതല്‍ തകരപ്പറമ്പു വരെയുളള റോഡിലാണ് ഇടിച്ചു നിരത്തല്‍ നടക്കുന്നത്.
അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ മുഴുവന്‍ ബുള്‍ഡോസര്‍ കൊണ്ടാണ് തകര്‍ക്കുന്നത്. പൊലീസിന്റെയും കോര്‍പറേഷന്‍ അധികാരികളുടെയും മേല്‍നോട്ടത്തിലാണ് പൊളിയ്ക്കല്‍ പ്രക്രിയ നടക്കുന്നത്.
പെളിച്ച കെട്ടിടങ്ങളെല്ലാം അനധികൃതമായി കെട്ടിയവയാണെന്ന് ജില്ലാ കളക്ടര്‍ കെ. ആര്‍. ജ്യോതിലാല്‍ അറിയിച്ചു. അതേസമയം കെട്ടിടം പൊളിയ്ക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്റേ വാങ്ങിയെന്ന ചില വ്യാപാരികളുടെ അവകാശവാദം റവന്യൂ അധികൃതര്‍ പരിശോധിക്കുകയാണ്.












Click it and Unblock the Notifications