മതികെട്ടാന്‍: എസ്എന്‍ഡിപി പ്രക്ഷോഭത്തിലേക്ക്
പത്തനംതിട്ട: മതികെട്ടാന്‍മലയിലെ ഭൂമികൈയേറ്റത്തിനെതിരെ മറ്റ് സമാന സമീപനമുള്ള സംഘടനകളുമായി ഒത്തുചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
പത്തനംതിട്ടയ്ക്കടുത്തുള്ള എടപരിയാരത്ത് എസ് എന്‍ ഡി പി ശാഖയുടെ പ്രതിമാ സ്ഥാപനത്തിന്റെ 12-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്‍തോതില്‍ ഭൂമി കൈയേറ്റം നടത്തുന്നതിനെ ചെറുക്കാന്‍ മാറിമാറിവന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ധൈര്യം കാണിച്ചില്ല. മതികെട്ടാനിലെ ഭൂമികൈയേറ്റം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയതാണ്. ശക്തമായ രാഷ്ട്രീയപിന്‍ബലമുള്ള ഒരു ലോബിയാണ് ഭൂമി കൈയേറ്റത്തിന് പിന്നിലുള്ളത്. ഇപ്പോള്‍ വനം മന്ത്രി അത്തരം ശക്തികളുടെ പ്രവര്‍ത്തനത്തെ വെല്ലുവിളിക്കാന്‍ ധൈര്യം കാട്ടിയിരിക്കുന്നു- വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications