മതികെട്ടാന്‍മലയിലെ ഭൂമി വിട്ടുകൊടുക്കില്ല
തിരുവനന്തപുരം: മതികെട്ടാന്‍മലയിലെ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.
പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലക്കാടുകള്‍ നിറഞ്ഞ നിബിഡ വനം മേഖലയായതിനാലാണ് ഭൂമി വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഏപ്രില്‍ 24 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മതികെട്ടാനിലെ പുതിയ കൈയേറ്റക്കാരെയും നേരത്തെയുള്ള കൈയേറ്റക്കാരെയും ഒഴിപ്പിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറും വനം, റവന്യു സെക്രട്ടറിമാര്‍ അംഗങ്ങളുമായ ഉന്നതാധികാര സംഘം ഇതിന് മേല്‍നോട്ടം വഹിക്കുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications