പൂയം കുട്ടിയിലും ഭൂമി കൈയേറ്റം
കൊച്ചി: മതികെട്ടാന്‍ മലയിലെ ഭൂമി കൈയേറ്റം വിവാദമായിതിന് പിന്നാലെ പൂയം കുട്ടി വനം മേഖലയിലും കയ്യേറ്റം നടത്തുന്നു. എറണാകുളം, ഇടുക്കി ജില്ലകളിലായുള്ള പൂയംകുട്ടി വനം മേഖലയിലെ ചില ഭാഗത്ത് കൈയേറ്റം നടത്തി കൃഷിയിറക്കിയിട്ടുണ്ട്.
പൂയംകുട്ടി വനമേഖലയിലെ ഏറ്റവും ഉള്‍പ്രദേശമായ വാരിയം, കൂടല്ലാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൈയേറ്റ ലോബി വ്യാപകമായ ഭൂമി കൈയേറ്റം നടത്തുന്നത്. വനം അധികൃതര്‍ ഇവിടെ നോക്കുക്കുത്തിയായി നില്‍ക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരാണ് ഭൂമി കൈയേറി കൃഷി തുടങ്ങിയതായി കണ്ടെത്തിയത്. ആദിവാസികളെ കരുവാക്കി വനം തട്ടിയെടുക്കുന്ന തന്ത്രം തന്നെയാണ് ഇവിടെയും.
കൈയേറിയ സ്ഥലങ്ങളില്‍ ഏലക്കൃഷിയാണ് നടത്തുന്നത്. ഏലത്തിന് തണല്‍ വേണമെന്നതിനാല്‍ മരം മുറിച്ചുമാറ്റുന്നത് തുടങ്ങിയിട്ടില്ല. എന്നാല്‍ ആദ്യഘട്ടം കൃഷി, പിന്നീട് മരം മുറി എന്നതാണ് വനം കൈയേറ്റക്കാരുടെ രീതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആയുധങ്ങളുമായാണ് ഇവിടെയും കൈയേറ്റക്കാര്‍ ഭൂമി കൈയേറുന്നത്. അതുകൊണ്ട് കൈയേറ്റക്കാരെ നേരിടുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭയമുണ്ട്.
പൂയംകുട്ടിയിലെ ഭൂമി കൈയേറിയവര്‍ക്കു ം രാഷ്ട്രീയക്കാരുടെ പിന്‍ബലമുണ്ടെന്ന് സംശയിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിലെ അപൂര്‍വമായ പക്ഷികളും സസ്യജാലങ്ങളുമുള്ള സ്ഥലത്താണ് വനം കൊള്ളക്കാര്‍ ഭൂമി കൈയേറുന്നത്.












Click it and Unblock the Notifications