Get Updates
Get notified of breaking news, exclusive insights, and must-see stories!

തണലിന്റെ സേവനം ഇനി എല്ലാ ദിവസവും

കോഴിക്കോട് : ആത്മഹത്യാ വാസനയുളളവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് നല്‍കുന്ന ഡോക്ടര്‍മാരുടെ സംഘടനയായ തണലിന്റെ സേവനം ഇനി അവധി ദിവസങ്ങളിലും ലഭ്യമാകും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ സംഘടനയുടെ സേവനം ലഭ്യമാണ്. ഞായറാഴ്ചയും അവധിദിവസങ്ങളിലും പ്രവര്‍ത്തനം ഉണ്ടായിരിക്കും.

മാനസിക ബുദ്ധിമുട്ടുകളോ ആത്മഹത്യാ പ്രവണതയോ ഉണ്ടെങ്കില്‍ മലപ്പറമ്പിലുളള തണല്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് സംഘടനയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാറാരോഗങ്ങള്‍, തൊഴില്‍ പ്രശ്നങ്ങള്‍, വിദ്യാഭ്യാസപ്രശ്നങ്ങള്‍, ഏകാന്തത, ദാമ്പത്യ പ്രശ്നങ്ങള്‍ എന്നിവ നേരിടുന്നവര്‍ക്കും തണലില്‍ അഭയം തേടാവുന്നതാണ്.

തണലിലേയ്ക്കു വരുന്ന എല്ലാ ടെലിഫോണ്‍ കോളുകളും കത്തുകളും പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു. 91 0495 371100 എന്ന ടെലിഫോണ്‍ നമ്പരിലും തണല്‍ വാളണ്ടിയര്‍മാരെ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+