വര്‍ഗീസ് വധക്കേസ്: മുന്‍ ഡിജിപിക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: നക്ലലൈറ്റ് വര്‍ഗീസിനെ കൊല ചെയ്ത കേസില്‍ കേസിലെ പ്രതി മുന്‍ ഡിജിപി വിജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
വിജയന് ജാമ്യം നല്‍കുന്നതിനോട് ഡിഐജി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഒന്നര വര്‍ഷം മുമ്പ് വിജയന് നാല് മാസത്തേക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഒരു മുന്‍ ഡിഐജി കോടതിക്ക് മുന്നിലെത്തുന്നത് ആദ്യമായാണ്.
കേസന്വേഷണം പൂര്‍ത്തിയായെന്ന് സിബിഐയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ പ്രതികളായ വിജയന്‍, മുന്‍ ഐജി ലക്ഷ്മണ, വര്‍ഗീസിനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ സിആര്‍പി കോണ്‍സ്റബിള്‍ രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് കുറ്റപത്രം നല്‍കും.












Click it and Unblock the Notifications