നെറ്റ് വഴി അശ്ലീലചിത്രമയച്ചു; യുവാവ് പിടിയില്‍
പത്തനംതിട്ട: ഇ-മെയില്‍ വഴി അശ്ലീലചിത്രങ്ങളയച്ച യുവാവ് പൊലീസ് പിടിയിലായി. പൊന്തകോസ്ത് പാസ്ററുടെ കുടുംബാംഗങ്ങളെ കുറിച്ചുള്ള അശ്ലീല ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഡിഫന്റര്‍ മാസികയുടെ പ്രസാധകനും മുന്‍ പാസ്ററുമായ ടി. എസ്. ബാലന്റെ മകന്‍ അനീഷി (20) നെ പൊലീസ് അറസ്റ് ചെയ്തത്.
കുമ്പനാട് കേന്ദ്രമാക്കിയുള്ള ഇന്ത്യന്‍പെന്തകോസ്ത് ചര്‍ച്ചിന്റെ ജനറല്‍ പ്രസിഡന്റ് പാസ്റര്‍ ടി. എസ്. എബ്രഹാമിന്റെ കുടുംബാംഗങ്ങളുടെ മുഖം അശ്ലീലചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഇ-മെയില്‍ വഴി നിരവധി പേര്‍ക്ക് അയക്കുകയായിരുന്നു അനീഷ്. പാസ്റര്‍ ടി. എസ്. ഇബ്രാഹിം പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കമ്പ്യൂട്ടര്‍ വിഗദ്ധരുടെ സഹായത്തോടെയാണ് പൊലീസ് ഇ-മെയില്‍ വഴി അശ്ലീല ചിത്രങ്ങള്‍ അയക്കുന്നതാരെന്ന് കണ്ടെത്തിയത്. പെരുമ്പാവൂരിലെ വാടക വീട്ടില്‍ നിന്ന് ഏപ്രില്‍ 22 തിങ്കളാഴ്ച വൈകുന്നേരമാണ് അനീഷിനെ അറസ്റ് ചെയ്തത്. കമ്പ്യൂട്ടറും ഡിസ്കുകളും ഫോട്ടോകളും പിടിച്ചെടുത്തിട്ടുണ്ട്.
ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്നാണത്രെ അനീഷ് ഇതു ചെയ്തത്. പിതാവ് ബാലന്‍ അനീഷിന്റെ പ്രവൃത്തികളില്‍ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് അനീഷിനെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications