ഗുജറാത്ത്: മരണം 41 ആയി
അഹമ്മദാബാദ്: ഗുജറാത്തില്‍ ഏപ്രില്‍ 22 ഞായറാഴ്ച മുതല്‍ നടന്നുവരുന്ന അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വെടിയേറ്റ രണ്ട് പേര്‍ ബുധനാഴ്ച ആശുപത്രിയില്‍ വെച്ച് മരിച്ചു.
ഏപ്രില്‍ 24 ബുധനാഴ്ച രാത്രി അഹമ്മദാബാദിലെ വേജാല്‍പൂര്‍ മേഖലയില്‍ പരസ്പരം ഏറ്റുമുട്ടിയ ഇരുവിഭാഗം ജനങ്ങളെ പിരിച്ചയക്കാനായി പൊലീസ് വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പലയിടത്തും അക്രമികള്‍ വാഹനങ്ങളും കടകളും തകര്‍ത്തു.
57 ദിവസമായി തുടരുന്ന ഗുജറാത്ത് കലാപത്തില്‍ ആകെ മരിച്ചവരുടെ എണ്ണം ഇതോടെ 880 ആയി.












Click it and Unblock the Notifications