മാനിന്റെ കൊല : സാല്‍മാന്റെ ഹര്‍ജി തളളി
ജോഡ്പൂര്‍ : മാനിനെ കൊന്ന കേസില്‍ നടന്‍ സാല്‍മാന്‍ ഖാനും സുഹൃത്തും വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സാല്‍മാനും സതീഷ് ഷായും സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികള്‍ കോടതി തളളിക്കളഞ്ഞു.
അതിവേഗ കോടതിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മുഹമ്മദ് ആരിഫ് മദനിയാണ് സാല്‍മാന്റെ ഹര്‍ജി തളളിയത്. ഇന്ത്യന്‍ ശിക്ഷാനിയമവും വന്യജീവി സംരക്ഷണ നിയമവുമനുസരിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു.
തങ്ങള്‍ക്കെതിരെയുളള കേസെടുത്തിരിക്കുന്നത് എസ് പിയാണെന്നും വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കേസെടുക്കാന്‍ എസ് പിയ്ക്ക് അധികാരമില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.
എന്നാല്‍ വനംവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസിന് കേസെടുക്കാമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാര പരിധിയില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ജസ്റിസ് ആരിഫ് മദനി അഭിപ്രായപ്പെട്ടു.
1998 സെപ്തംബറില്‍ ഹം സാഥ് സാഥ് ഹെയിന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.












Click it and Unblock the Notifications