എ ഡി ബി വായ്പ: നിബന്ധനകള്‍ ഉണ്ടെന്ന് വ്യക്തം
തിരുവനന്തപുരം: വായ്പ നല്‍കാനായി എ ഡി ബി വിവിധ നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുള്ളതായി മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.
ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവിധ വകുപ്പുകളിലെ നടത്തേണ്ട ഭരണ പരിഷ്കാരങ്ങളും ഇതിനായി തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് വകുപ്പുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മന്ത്രിസഭ ഏപ്രില്‍ 29 ന് പ്രത്യേക യോഗം ചേരുകയാണ്.
എ.ഡി. ബി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വീണ്ടും വീണ്ടും വിവിധ മന്ത്രിമാര്‍ പറഞ്ഞുകൊണ്ടിരുന്നത് കള്ളമാണെന്ന് ഇതോടെ തെളിയുകയാണ്. ഇനി ആ നിര്‍ദ്ദേശങ്ങള്‍ എന്താണെന്നേ അറിയേണ്ടതുള്ളു.












Click it and Unblock the Notifications