ബാലസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് 2001 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
അവാര്‍ഡിനര്‍ഹമായ കൃതികളും അവാര്‍ഡ് ജോതാക്കളും
- കവിത - അതിനുമപ്പുറമെന്താണ് - പി. മധുസൂദനന്‍
- നാടകം - പൂക്കളില്ലാതോട്ടം - സുധീര്‍ പരമേശ്വരന്‍
- കഥ / നോവല്‍ - ചിന്തുവിന്റെ ഗുഹായാത്ര - ശ്രീനി ബാലുശ്ശേരി
- വിജ്ഞാന സാഹിത്യം - മാഷോട് ചോദിക്കാം - കെ. പാപ്പൂട്ടി
- വിവര്‍ത്തനം / പുനരാഖ്യാനം - ജംഗിള്‍ബുക്ക് - എം.പി. സദാശിവന്‍
- ചിത്രീകരണം - തെനാലി രാമന്‍ കഥകള്‍ - എസ്. സുരേഷ് ബാബു (ചിത്രകാരന്‍)
- കവിത (പ്രത്യേക സമ്മാനം) - മൊഴിമുത്തുകള്‍ - സുകന്യതാര
കുട്ടികള്‍ക്കായി രചിക്കുന്ന കൃതികളില്‍ കവിത, നാടകം, കഥ / നോവല്‍, വിജ്ഞാന സാഹിത്യം, വിവര്‍ത്തനം/ പുനരാഖ്യാനം, ചിത്രീകരണം എന്നിങ്ങനെ ആറു വിഭാഗങ്ങളില്‍ ഏറ്റവും മികച്ച ഗ്രന്ഥത്തിനാണ് ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്.
10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് ഓരോ വിഭാഗത്തിലെയും അവാര്‍ഡ്. 1998, 99, 2000 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധം ചെയ്ത ബാലസാഹിത്യ കൃതികളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.












Click it and Unblock the Notifications