കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്ധതികള്‍ വേഗം അംഗീകരിക്കണമെന്ന് സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വികസന പദ്ധതികള്‍ക്ക് ആഗസ്റ് 31നു മുമ്പ് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിരിക്കണമെന്ന് സര്‍ക്കാര്‍. പദ്ധതി തുക പാഴാകുന്നത് തടയാനാണ് ഈ നടപടി.

മന്ത്രിമാരുടെയും വകുപ്പ് മേധാവികളുടെയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെയും സംയുക്തയോഗത്തിലാണ സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. മുന്‍വര്‍ഷം ചെലവാക്കാത്ത പദ്ധതി തുക ഈ വര്‍ഷം ചെലവാക്കണമെന്നും യോഗം തീരുമാനിച്ചു.

വികസന പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുക ധനകാര്യ വകുപ്പ് തീരുമാനിക്കണം. പദ്ധതിത്തുക പാഴാകുന്നത് ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ ഈ നടപടിയ്ക്ക് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

യുഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ജനസമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X