കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ ജീവന്‍ ടിവിയും എത്തുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: മലയാളത്തിലെ അഞ്ചാമത്തെ ടിവി ചാനലായ ജീവന്‍ ടിവിയുടെ സംപ്രേഷണം ജൂലായ് 14 ന് തുടങ്ങും. ജീവന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ പി.സി. സിറിയക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഡിഡി മലയാളം, ഏഷ്യാനെറ്റ്, സൂര്യ, കൈരളി എന്നീ മലയാളം ടിവി ചാനലുകള്‍ക്ക് പുറമെ ജീവന്‍ ടിവി കൂടി എത്തുന്നതോടെ മലയാളത്തില്‍ അഞ്ച് ചാനലുകളാകും. ഇതോടെ ചാനലുകള്‍ തമ്മിലുള്ള കിടമത്സരം ഒന്നുകൂടി വര്‍ധിക്കും. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവന്‍ ടിവിയുടെ രണ്ടു സ്റുഡിയോകള്‍ തയ്യാറായിക്കഴിഞ്ഞതായും സിറിയക് പറഞ്ഞു.

ഇതിലൊരു സ്റുഡിയോ വാര്‍ത്താസംപ്രേഷണത്തിന് മാത്രമുള്ളതാണ്. ടോക്ഷോ, സംവാദം, ചര്‍ച്ചകള്‍, സംഗീതപരിപാടികള്‍ എന്നീ പരിപാടികള്‍ സംപ്രേഷണം ചെയ്യാനുള്ളതാണ് രണ്ടാമത്തെ സ്റുഡിയോ. ഈ സ്റുഡിയോകളുടെ ഉദ്ഘാടനം ഏപ്രില്‍ 26 വെള്ളിയാഴ്ച നടക്കും.

ചാനലിനുവേണ്ടിയുള്ള ഉപകരണങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞു. കുടുംബപരിപാടികള്‍, വിദ്യാഭ്യാസം, വാര്‍ത്ത, കാലികപ്രശ്നങ്ങള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്ന പരിപാടികളായിരിക്കും ജീവന്‍ ടിവി സംപ്രേഷണം ചെയ്യുക. വിനോദം, വിദ്യാഭ്യാസം, വിജ്ഞാനം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നവയായിരിക്കും പരിപാടികള്‍.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ദില്ലി എന്നിവിടങ്ങളില്‍ വാര്‍ത്തശേഖരിക്കുന്ന കേന്ദ്രങ്ങള്‍(ബ്യൂറോകള്‍) ഉണ്ട്. വാര്‍ത്തകള്‍ എഡിറ്റ് ചെയ്യാന്‍ വരെ സൗകര്യമുള്ള ക്യാമറകളായിരിക്കും വാര്‍ത്താലേഖകര്‍ ഉപയോഗിക്കുക.

പരസ്യങ്ങളില്‍ നിന്നായിരിക്കും ചാനലിന്റെ പ്രധാനവരുമാനം. കേരളത്തിന് പുറമെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ദില്ലി എന്നിവിടങ്ങളിലും ജീവന്‍ ടിവിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X