മതികെട്ടാന്‍: 100 റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
തിരുവനന്തപുരം: മതികെട്ടാനിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഉടുമ്പഞ്ചോല താലൂക്കിലെ 10-0 റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
ഒരു തഹസില്‍ദാര്‍, 18 ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍, 23 വില്ലേജ് ഓഫീസര്‍മാര്‍, രണ്ട് താലൂക്ക് സര്‍വേയര്‍മാര്‍, ഏഴ് ഹെഡ് സര്‍വേയര്‍മാര്‍, 49 യുഡിക്ലാര്‍ക്കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ക്ലാര്‍ക്കുമാരൊഴികെയുള്ളവരെയെല്ലാം മറ്റ് ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്. ക്ലാര്‍ക്കുമാരെ മറ്റ് താലൂക്കുകളിലേക്ക് മാറ്റി.
എല്‍ഡി ക്ലാര്‍ക്കുമാരെയും വില്ലേജ് അസിസ്റന്റുമാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ 25 വ്യാഴാഴ്ച ഉണ്ടാവുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications