മതികെട്ടാന്‍ : ഒഴിപ്പിക്കല്‍ പ്രഹസനമായി
ഇടുക്കി : മതികെട്ടാനിലെ ഭൂമിയൊഴിപ്പിക്കല്‍ പ്രഹസനമായി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കാനെത്തിയ സംഘം കുടിയേറ്റക്കാരെ കാണാതെ മടങ്ങി. കൃഷിയിറക്കിയിരിക്കുന്ന ഭൂമിയില്‍ അവകാശികളെ കാണാത്തതിനാല്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ല.
രണ്ടു പേരെയാണ് മതികെട്ടാന്‍ വനഭൂമിയ്ക്കുളളില്‍ കണ്ടത്. ഇവരുടെ കൈയില്‍ പട്ടയ രേഖകളുമുണ്ടായിരുന്നു. കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരും പൊലീസും എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് എല്ലാവരും സ്ഥലം വിടുകയായിരുന്നു.
നിശ്ചയിച്ചതിലും വൈകിയാണ് ഉദ്യോഗസ്ഥസംഘം മതികെട്ടാനിലെത്തിയത്.












Click it and Unblock the Notifications