Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാപൊലീസിനെ അഴിച്ചുപണിയുന്നു

തിരുവനന്തപുരം: സംസ്ഥാനപൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വ്യാപകമായി അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായുള്ള സ്ഥലംമാറ്റങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പക്ഷെ ഇക്കുറി പൊലീസ് കോണ്‍സ്റബിള്‍ മുതല്‍ ഐജി തലം വരെ അഴിച്ചുപണിയുണ്ടാകും. പൊലീസില്‍ ഒരു രോഗം പോലെ ബാധിച്ചിട്ടുള്ള അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കാനാണ് ശ്രമം. അഞ്ചുവര്‍ഷം പൂര്‍ത്തിയായവരെ റൂറലിലോ സിറ്റിയിലോ നിര്‍ബന്ധമായും പരസ്പരം മാറ്റിനിയമിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

അഴിച്ചുപണിയ്ക്കു പിന്നിലുള്ള മറ്റൊരു പ്രേരണ ചെലവുചുരുക്കല്‍ ആണ്. ഇതിന്റെ ഭാഗമായി ഐപിഎസ് തസ്തികകള്‍ പലതും നിര്‍ത്തലാക്കും. സ്വന്തം നാട്ടിലേക്കോ ഭാര്യയുടെ നാട്ടിലേക്കോ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്കില്ലെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കുന്നുണ്ട്. പക്ഷെ ഇതിനെതിരെ പൊലീസുകാരുടെ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഉയരുന്നുണ്ട്. ഇതിനകം ചില ജില്ലകളില്‍ തയ്യാറാക്കിക്കഴിഞ്ഞ പൊലീസുകാരുടെ സ്ഥലംമാറ്റലിസ്റിനെതിരെയും വ്യാപകമായ വിമര്‍ശനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+