ഗള്‍ഫില്‍ യുഎസ് പൗരന്മാരെ ആക്രമിച്ചേക്കും
വാഷിംഗ്ടണ്‍: ഗള്‍ഫില്‍ യുഎസ് പൗരന്മാര്‍ക്കെതിരെ തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന് യുഎസ് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി.
വിദേശത്ത് പ്രത്യേകിച്ചും പേഴ്സ്യന്‍ ഗള്‍ഫിലും മറ്റും യുഎസ് താല്പര്യങ്ങള്‍ക്കെതിരെ തീവ്രവാദികള്‍ കനത്ത ആക്രമണം നടത്തിയേക്കുമെന്ന് അറിവ് ലഭിച്ചതായി ആഭ്യന്തരമന്ത്രാലയം പരസ്യപ്രസ്താവനയില്‍ അറിയിച്ചു.
പേഴ്സ്യന്‍ ഗള്‍ഫിലും അറേബ്യന്‍ മുനമ്പിലും തീവ്രവാദികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് പൗരന്മാര്‍ അതീവജാഗ്രതപാലിക്കണമെന്നും പ്രസ്താവന മുന്നറിയിപ്പ് നല്കുന്നു.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ വിരുദ്ധവികാരം മൂലം തീവ്രവാദികള്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ തിരിയാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. പക്ഷെ ഗള്‍ഫില്‍ ഏത് രാജ്യങ്ങളിലൊക്കെയാണ് ആക്രമണം നടക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications