കുട്ടനാട്ടില്‍ കോളറ
ആലപ്പുഴ: കുട്ടനാട്ടിന്റെ പല ഭാഗങ്ങളിലും കോളറ പടരുന്നു. അധികൃതര്‍ ഇത് നിയന്ത്രണ വിധേയമാണെന്നാണ് പറയുന്നതെങ്കിലും സത്യം അതല്ല. ആലപ്പുഴയുടെ മറ്റ് പല ഭാഗത്തും നേരത്തേ കോളറ പടര്‍ന്നിരുന്നു.
കാവാലം, നെടുമുടി, കൈനകരി, പുളിങ്കുന്ന്, നീലംപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് രോഗം പടരുന്നത്. ഈ പ്രദേശങ്ങളില്‍നിന്ന് ഒട്ടേറെ ആളുകള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. വേനലായതോടെ നല്ല കുടിവെള്ളം കിട്ടാത്തതാണ് രോഗം പടരാന്‍ കാരണം എന്ന് കരുതുന്നു. ചൂടുള്ള കാലാവസ്ഥയും രോഗം പടരാന്‍ കാരണമാക്കുന്നുണ്ട്. കാവാലത്ത് ഒരാള്‍ രോഗം പിടിപെട്ട് കഴിഞ്ഞ ദിവസം മരിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ 100 ലേറെ പേരും കൈനകരി സെന്റ് ആന്റണീസ് മിഷന്‍ ആശുപത്രിയില്‍ 200 ലേറെ പേരുമാണ് ചികിത്സയിലുള്ളത്. തുടക്കത്തില്‍ പ്രായമുള്ളവരെയാണ് രോഗം ബാധിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും രോഗം പിടിപെടുന്നുണ്ട്.












Click it and Unblock the Notifications