പ്രിയദര്‍ശന്റെ വീടിനു നേരെ കല്ലേറ്
തിരുവനന്തപുരം : ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്റെ തിരുവനന്തപുരം വേട്ടമുക്കിലുള്ള വീടിനു നേരെ കല്ലേറ്. കല്ലേറില്‍ ജനല്‍ചില്ലകള്‍ തകര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 25 വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.
ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് സംശയിക്കുന്നു. രാത്രി വൈദ്യുതി ബന്ധം നിലച്ചതോടെയാണ് കല്ലേറു നടന്നത്. സംഭവമറിഞ്ഞ് അയല്‍വാസികള്‍ എത്തിയപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു.
അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞയുടനെ ദുബായിയില്‍ നിന്നാണെന്നു പറഞ്ഞ് ചിലര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രിയദര്‍ശന്റെ അമ്മ പറഞ്ഞു. ഉച്ച മുതല്‍ ഫോണ്‍ വഴി അസഭ്യങ്ങളും ഭീഷണിയും വന്നു തുടങ്ങി. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.












Click it and Unblock the Notifications