റവന്യൂ: സ്ഥലംമാറ്റിയവര്‍ കൂട്ട അവധിയില്‍
ഇടുക്കി: ഉടുമ്പന്‍ചോല താലൂക്കിലെ റവന്യൂ ഉദ്വോഗസ്ഥന്മാര്‍ കൂട്ടത്തോടെ അവധിയെടുക്കുകയാണ്. ഇത് ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പിലെ 60 പേരെക്കൂടി സ്ഥലംമാറ്റുമെന്നാണ് കരുതുന്നത്. ഇതിനായി ഉത്തരവുകള്‍ തയ്യാറാക്കിക്കൊണ്ടിരിയ്ക്കുകയാണത്രെ. മതികെട്ടാന്‍ പ്രശ്നത്തെതുടര്‍ന്നാണ് ഈ സ്ഥലം മാറ്റങ്ങള്‍.
പുത്തന്‍ ഉത്തരവുകള്‍ കിട്ടിയാല്‍ ഉടനെ തന്നെ ഇവരും അവധിയെടുക്കും. മറ്റുജീവനക്കാര്‍ ഏപ്രില്‍ 30 വരെയാണ് അവധി എടുത്തിരിയ്ക്കുന്നത്.
ക്ലാര്‍ക്കുമാരും വില്ലേജ് അസിസ്റന്റുമാരും വില്ലേജ് മാന്‍ മാരുമാണ് അവധി എടുത്തിരിയ്ക്കുന്നത്. ഉടുമ്പന്‍ചോല താലൂക്കില്‍ നിന്ന് സ്ഥലം മാറ്റിയവര്‍ക്ക് പകരക്കാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications