എയ്ഡഡ് സ്കൂളുകളില്‍ അണ്‍ എയ്ഡഡ് പ്ലസ് ടു
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളില്‍ അണ്‍ എയ്ഡഡ് പ്ലസ് ടു അനുവദിയ്ക്കാന്‍ യു ഡി എഫ് ഉന്നതാധികാര യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഫീസ് പിരിവിലും പ്രവേശനത്തിലും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ഭൂരിപക്ഷസമുദായ സ്ഥാപനങ്ങള്‍ക്കും കിട്ടും. ഇതിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. യു ഡി എഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇത് അറിയിച്ചത്. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് പുതിയ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ കോഴ്സുകളോ ഈ വര്‍ഷം അനുവദിയ്ക്കില്ല. പ്ലസ് ടു അനുവദിച്ചതു സംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ച് ആവശ്യമുള്ള സ്കൂളുകളില്‍ അണ്‍ എയ്ഡഡ് ബാച്ചുകള്‍ അനുവദിയ്ക്കും. എയ്ഡഡ് സ്കൂളുകള്‍ക്ക് പ്രശ്നമുണ്ടാകാതെ മാത്രമേ ഇത് നടപ്പാക്കുകയുള്ളു.












Click it and Unblock the Notifications