ആന്റണി രാജിവയ്ക്കണം, മാണിയെ ജയിലാക്കണം
തിരുവനന്തപുരം : മതികെട്ടാന്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും റവന്യൂ മന്ത്രിയെ ജയിലടയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മതികെട്ടാന്‍ വനഭൂമിയാണെന്നറിഞ്ഞുകൊണ്ടു തന്നെ അവിടം ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത് ആന്റണിയുടെ നേതൃത്വത്തിലുളള മന്ത്രിസഭാ ഉപസമിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ട് ഇപ്പോള്‍ ഒന്നുമറിയാത്ത ഭാവം നടിയ്ക്കുന്നത് അല്‍പത്തമാണെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു.
വനഭൂമി കയ്യേറിയത് റവന്യൂ മന്ത്രിയുടെ അറിവോടെയാണ്. അതിനാല്‍ കെ. എം. മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി ജയിലടയ്ക്കണം. കേരളം കണ്ട ഏറ്റവും വലിയ വനഭൂമി കയ്യേറ്റമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ പ്രശ്നത്തില്‍ സിപിഎമ്മിനെ വെറുതെ കുറ്റപ്പെടുത്തി രക്ഷപെടാന്‍ ആന്റണിയെ അനുവദിക്കില്ലെന്നും വി. എസ് പ്രസ്താവിച്ചു.
അപൂര്‍വമായ സസ്യ-ജന്തു വൈവിദ്യം നിലനില്‍ക്കുന്ന മതികെട്ടാന്‍ സംരക്ഷിച്ചേ തീരു. അത് ആദിവാസികള്‍ക്കോ മറ്റുളളവര്‍ക്കോ വിട്ടു കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മതികെട്ടാനിലെ വനം കയ്യേറ്റത്തെക്കുറിച്ച് കഴിഞ്ഞ ഡിസംബര്‍ ഏഴിന് താന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നെന്ന് വിഎസിനോടൊപ്പമുണ്ടായിരുന്ന സ്ഥലം എംഎല്‍എ കെ. കെ. ജയചന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications