Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ ക്യാമ്പുകളില്‍ തീവ്രവാദ വികാരം പടരുന്നു

അഹമ്മദാബാദ് : ദുരിതാശ്വാസ ക്യാമ്പുകളിലെ മുസ്ലിം യുവാക്കള്‍ തീവ്രവാദ സംഘടനകളിലേയ്ക്ക് തിരിയുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

വന്‍തോതിലുളള പ്രത്യാക്രമണത്തിന് ഇവര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

തങ്ങളുടെ ഭാവിയെക്കുറിച്ചുളള അനിശ്ചിതത്വവും പ്രതികാരദാഹവുമാണ് ഇവരെ ഇത്തരം സംഘടനകളിലേയ്ക്ക് നയിക്കാന്‍ കാരണങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലഷ്കര്‍-ഇ-ഖലാദീന്‍ എന്ന തീവ്രവാദ സംഘടനയാണ് ഇവര്‍ രൂപീകരിച്ചിരിക്കുന്നത്. സ്വയം അവരോധിതനായ ഒരു കമാന്‍ഡര്‍ ഇന്‍ ചീഫ് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നു.

യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുളള ലഘുലേഖകളില്‍ തിരിച്ചടിയ്ക്കുളള ആഹ്വാനമാണ് മുഴങ്ങുന്നത്. ഭീകരതെ ഭീകരത കൊണ്ട് എതിര്‍ക്കാന്‍ സംഘനട ആഹ്വാനം ചെയ്യുന്നു.

ഭൂരിപക്ഷ സമുദായത്തെ ഗറില്ലാ ആക്രമണം കൊണ്ട് മുട്ടുകുത്തിയ്ക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു ഇതു സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അഹമ്മദാബാദിലും സമീപ പ്രദേശങ്ങളിലുമാണ് ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+