കെ.ജി. മാരാര്‍ചരമദിനം ആചരിച്ചു
പട്ടാമ്പി: ഇപ്പോഴും തീവ്രവാദികള്‍ ഇസ്ലാംമതത്തെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടെന്നും ഇത് തടയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ പറഞ്ഞു.
ഏപ്രില്‍ 27 ശനിയാഴ്ച പട്ടാമ്പിയില്‍ നടന്ന ഏഴാം കെ.ജി. മാരാര്‍ ചരമവാര്‍ഷികദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മനാഭന്‍.
അതേ സമയം രാജ്യത്തെ ഭൂരിപക്ഷം മുസ്ലിങ്ങളും തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്നവരാണ്. - പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
തീവ്രവാദികളുടെ മതദുരുപയോഗം തടഞ്ഞതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു മാറാടിലേത്. മുസ്ലിംലീഗും ബിജെപിയും അവിടെ കൈകോര്‍ത്തുപിടിച്ചു. അതുകൊണ്ട് തന്നെ മാറാട് സമാധാനവും ഐക്യവും പുനസ്ഥാപിക്കാന്‍ കഴിഞ്ഞു.- പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications